
അഴിമതി സൂചിക: ഇന്ത്യ 96ാം സ്ഥാനത്ത്
2024ലെ അഴിമതി സൂചികയില്‍ ഇന്ത്യയ്ക്ക് 96ാം സ്ഥാനം. 180 രാജ്യങ്ങളാണ് സൂചികയിലുള്ളത്.
പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഡെന്‍മാര്‍ക്കിലാണ് ഏറ്റവും അഴിമതി കുറവ്. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഫിന്‍ലാന്‍ഡും സിങ്കപ്പൂരും ആണുള്ളത്.
ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ തയ്യാറാക്കിയ സൂചികയില്‍ ഇന്ത്യയ്ക്ക് നൂറില്‍ 38 പോയിന്റുകള്‍ ആണുള്ളത്. പൂജ്യം പോയിന്റുകള്‍ ഏറ്റവും കൂടുതല്‍ അഴിമതിയേയും 100 പോയിന്റുകള്‍ അഴിമതിരഹിതം എന്ന സാഹചര്യത്തേയും കാണിക്കുന്നു. സര്‍ക്കാര്‍ തലത്തില്‍ നിലനില്‍ക്കുന്ന അഴിമതിയെക്കുറിച്ച് വിദഗ്ദ്ധരുടേയും ബിസിനസുകാരുടേയും അഭിപ്രായം ആരാഞ്ഞാണ് സൂചിക തയ്യാറാക്കുന്നത്.
2022ല്‍ ഇന്ത്യയ്ക്ക് 40 പോയിന്റും 2023ല്‍ 39 പോയിന്റും ഉണ്ടായിരുന്നു. 2023ല്‍ ഇന്ത്യയുടെ സ്ഥാനം 93 ആയിരുന്നു. ചൈനയുടെ സ്ഥാനം 76ാമത് ആണ്. ഇന്ത്യയുടെ അയല്‍വാസികളില്‍ പാകിസ്ഥാന്‍ 135, ശ്രീലങ്ക 121, ബംഗ്ലാദേശ് 149 എന്നിങ്ങനെയാണ് സ്ഥാനങ്ങള്‍.