
പകര തീരുവ: യുഎസിന് മുന്നില്‍ മോഡിയും കേന്ദ്രവും നാണംകെട്ട് കീഴടങ്ങി: കാരാട്ട്
പകരതീരുവ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര സര്‍ക്കാരും യുഎസിന് മുന്നില്‍ നാണംകെട്ട് കീഴടങ്ങിയെന്ന് സിപഐഎം പൊളിറ്റ് ബ്യൂറോ കോഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ആരോപിച്ചു. മധുരയില്‍ നടക്കുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ചാണ് കാരാട്ട് മാധ്യമങ്ങളോട് തീരുവ വിഷയത്തില്‍ പ്രതികരിച്ചത്.
യുഎസ് പ്രഖ്യാപിച്ച പകരതീരുവയ്‌ക്കെതിരെ മോഡി ഒരു വാക്കുപോലും സംസാരിച്ചില്ലെന്ന് കാരാട്ട് പറഞ്ഞു. പല രാജ്യങ്ങളുടേയും നേതാക്കന്മാര്‍ യുഎസിനെ പ്രതിഷേധം അറിയിച്ചുവെങ്കിലും നമ്മുടെ പ്രധാനമന്ത്രിയോ സര്‍ക്കാരോ ഒരുവാക്കു കൊണ്ടുപോലും പ്രതിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളുടെ മേല്‍ യുഎസ് ചുമത്തുന്ന പകര തീരുവ നിരക്കുകള്‍ ഇന്നലെയാണ് ട്രംപ് പുറത്തുവിട്ടത്. വിവിധ രാജ്യങ്ങള്‍ യുഎസിനെതിരെ ചുമത്തുന്നതും പകരമായി യുഎസ് പുതുതായി ചുമത്തുന്നതും അടങ്ങിയ പട്ടിക ട്രംപ് പുറത്തുവിട്ടു.
ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 26 ശതാനം തീരുവ ട്രംപ് ചുമത്തി. ഇന്ത്യ യുഎസ് ഉല്‍പന്നങ്ങളുടെ മേല്‍ 52 ശതമാനം തീരുവയാണ് ചുമത്തുന്നത്.
തീരുവ വിഷയത്തില്‍ ഇന്ത്യയുമായി ഇടപെടുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് ട്രംപ് പറഞ്ഞു.