
ഇംപീച്ച്‌മെന്റ് നടപടി കോടതി ശരിവച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പുറത്ത്
കഴിഞ്ഞ വര്‍ഷം രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സൂക്ക് യോളിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്ത നടപടി ഭരണഘടനാ കോടതി ശരിവച്ചു. ഇതേതുടര്‍ന്ന് പ്രസിഡന്റ് പദവിയില്‍നിന്നും യൂന്‍ പുറത്തായി. കോടതി തീരുമാനം ഏകകണ്ഠമായിരുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തെ കൈകാര്യം ചെയ്യാനുള്ള ഏഷ്യയിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയുടെ ശ്രമങ്ങളെ തകിടം മറിച്ചു കൊണ്ട് മാസങ്ങളായി രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ കലാപത്തിന് ഇതോടെ അന്ത്യമായി.
ഭരണഘടന അനുസരിച്ച് അടുത്ത 60 ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുന്നത് വരെ പ്രധാനമന്ത്രി ഹാന്‍ ഡക്ക്-സൂ ആക്ടിങ് പ്രസിഡന്റായി തുടരും.
ഉത്തര കൊറിയയുടെ സൈനിക ഭീഷണികള്‍, ചൈനയുടെ നയതന്ത്ര സമ്മര്‍ദ്ദം, ട്രംപിന്റെ വ്യാപാര തീരുവകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ തെക്കന്‍ കൊറിയ നേരിടുകയാണ്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 3നാണ് യൂന്‍ സൈനിക ഭരണം പ്രഖ്യാപിച്ചത്. പ്രസിഡന്റ് എന്ന നിലയില്‍ യൂന്‍ കര്‍ത്തവ്യലംഘനം നടത്തിയെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസായ മൂണ്‍ ഹൈയുങ് ബേ പറഞ്ഞു.
സൈനിക ഭരണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരുന്നു.
ജനാധിപത്യ റിപ്പബ്ലിക്കിന്റെ സ്വതന്ത്ര അംഗങ്ങളായ ജനങ്ങളോട് കടുത്ത വിശ്വാസ വഞ്ചന യൂന്‍ നടത്തിയെന്ന് കോടതി പറഞ്ഞു.