TMJ
searchnav-menu
post-thumbnail

TMJ Daily

നടിയെ ആക്രമിച്ച കേസിൽ കോടതി വിധി ഡിസംബർ 8ന് 

25 Nov 2025   |   1 min Read
TMJ News Desk

ടിയെ ആക്രമിച്ച കേസിൽ കോടതി ഡിസംബർ 8ന് വിധി പറയും. ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു കേസ്. നടൻ ദിലീപ് ഉൾപ്പെടെ കേസിലെ 10 പ്രതികളും ഡിസംബര്‍ എട്ടിന് ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം. ഏഴ് വർഷവും എട്ട് മാസവും നീണ്ട് നിന്ന വിചാരണയ്ക്ക് ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാന്‍ പോകുന്നത്. 

നടന്‍ ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. 2017 ഫെബ്രുവരി 17ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. 2017 ഏപ്രിൽ മാസം കേസിന്റെ കുറ്റപത്രം സമർപ്പിക്കുകയും, ജൂലൈ 10ന് ദിലീപ് അറസ്റ്റിൽ ആവുകയും ചെയ്തിരുന്നു.


#Daily
Leave a comment