TMJ
searchnav-menu
post-thumbnail

TMJ Daily

കോവിഡ് 19: ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

03 Jun 2025   |   1 min Read
TMJ News Desk

കോവിഡ് 19ന്റെ ഒമിക്രോണ്‍ ജെഎന്‍1 വകഭേദമായ എല്‍എഫ് 7 കേരളത്തില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപനശേഷിയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് വകുപ്പ് അറിയിച്ചു.

രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

കോവിഡ്-19, ഇന്‍ഫ്‌ളുവന്‍സ രോഗലക്ഷണമുള്ളവര്‍ക്ക് അപായലക്ഷണങ്ങള്‍ ഉണ്ടോയെന്ന് ശ്രദ്ധിക്കണം. ശ്വാസതടസം, നെഞ്ചുവേദന, തളര്‍ച്ച, രക്തസമ്മര്‍ദ്ദ വ്യതിയാനം തുടങ്ങിയവയാണ് നിരീക്ഷിക്കേണ്ട അപായലക്ഷണങ്ങള്‍. കുട്ടികളില്‍ മയക്കം, തുടര്‍ച്ചയായ പനി, ഭക്ഷണം കഴിക്കാന്‍ മടി, വിറയല്‍, ശ്വാസതടസം എന്നിവ നിരീക്ഷക്കണം.

ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കോവിഡ് ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ള വിഭാഗക്കാര്‍ ഏറെ ശ്രദ്ധിക്കണം. പ്രായമായവരും ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും മാസ്‌ക് ധരിക്കണം. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം.

കോവിഡ് 19, ഇന്‍ഫ്‌ളുവന്‍സ രോഗികളെ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകളിലോ മുറികളിലോ പാര്‍പ്പിക്കണം, രോഗലക്ഷണമുള്ള ആരോഗ്യവകുപ്പ് ജീവനക്കാര്‍ കോവിഡ് ടെസ്റ്റ് നടത്തണം തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍.


#Daily
Leave a comment