TMJ
searchnav-menu
post-thumbnail

TMJ Daily

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 31 ശതമാനവും കേരളത്തിൽ

11 Jun 2025   |   1 min Read
TMJ News Desk

രാജ്യത്ത് 7,000 കടന്ന് കോവിഡ് കേസുകള്‍. രാജ്യത്തെ കോവിഡ് കേസുകളില്‍ 31 ശതമാനവും നിലവില്‍ കേരളത്തിലാണ്. പുതുതായി 170 കേസുകള്‍ കൂടി സ്ഥിരീകരിച്ച കേരളത്തില്‍ ആകെ രോഗികള്‍ 2,223 ആയിട്ടുണ്ട്. 6 കോവിഡ് മരണം സ്ഥിരീകരിച്ചതില്‍ 3 മരണം കേരളത്തിലാണ്. ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ അഞ്ഞൂറില്‍ കൂടുതല്‍ കേസുകളുണ്ട്.

പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്ന സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കോവിഡിന്റെ പുതിയ വകഭേദം രാജ്യത്ത് പടരുന്നതായും കണ്ടെത്തി. ഇന്ത്യയിലുടനീളം രോഗബാധയുള്ള 163 പേരില്‍ പുതിയ ഒമിക്രോണ്‍ വകഭേദമായ എക്‌സ്എഫ്ജിയുടെ സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യന്‍ ജീനോമിക്‌സ് കണ്‍സോര്‍ഷ്യം അറിയിച്ചു. ഒമിക്രോണ്‍ ഉപവകഭേദങ്ങളായ ജെഎന്‍1, എല്‍എഫ് 7, എക്‌സ്എഫ്ജി തുടങ്ങിയവ ഇന്ത്യയില്‍ പരക്കുന്നതായി നേരത്തെ ഐസിഎംആര്‍ സ്ഥിരീകരിച്ചിരുന്നു.


#Daily
Leave a comment