കോവിഡ് കേസുകള്‍ കുതിക്കുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്നു
രാജ്യത്തുടനീളം കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതില്‍ ആശങ്ക. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം പുതിയതായി 1805 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.19 ആയി ഉയര്‍ന്നു.
ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 10,300 ആയി ഉയര്‍ന്നു. കഴിഞ്ഞ 149 ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഏഴ് കോവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും രണ്ടു വീതവും കേരളത്തില്‍ മൂന്നു പേരുമാണ് മരണപ്പെട്ടത്.
കോവിഡ് കണക്കുകള്‍ ഉയരുന്ന സാഹചര്യത്തില്‍ രാജ്യം ജാഗ്രതയിലാണ്. ഏപ്രില്‍ പത്തിനും പതിനൊന്നിനുമായി സംസ്ഥാനങ്ങളോട് മോക് ഡ്രില്‍ നടത്താല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനങ്ങളുടെ കോവിഡ് കണക്കുകള്‍ പ്രകാരം ആക്ടീവ് കേസുകളുടെ പട്ടികയില്‍ കേരളമാണ് ഒന്നാമത്.