TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

കോവിഡ് കേസുകള്‍ ഉയരുന്നു; മുന്നറിയിപ്പുമായി ഐഎംഎ 

07 Dec 2023   |   1 min Read
TMJ News Desk

രിടവേളയ്ക്കുശേഷം സംസ്ഥാനത്തും കോവിഡ് കേസുകള്‍ ഉയരുന്നു. ഇന്നലെ മാത്രം 104 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 430 ആയി. കോവിഡിന് സമാനമായ ലക്ഷണങ്ങളോടെ ആശുപത്രികളില്‍ ചികിത്സ തേടുന്നവരില്‍ പരിശോധന ഉറപ്പാക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. 

പ്രതിദിനം ഇരുപതിനടുത്ത് ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നതായാണ് കണക്ക്. കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഐഎംഎ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. 

പനിബാധിതരും കൂടുന്നു

സംസ്ഥാനത്ത് പ്രതിദിനം പതിനായിരത്തിലേറെ പനി ബാധിതരാണ് ചികിത്സ തേടി ആശുപത്രികളില്‍ എത്തുന്നത്. വൈറല്‍ പനിയും ഡെങ്കിപ്പനിയുമാണ് വ്യാപകമായിരിക്കുന്നത്. മൂന്നുദിവസത്തിനിടെ മുപ്പതിനായിരത്തിലേറെ പേര്‍ പനിക്കായി സര്‍ക്കാര്‍ ആശുപത്രികളിലെത്തിയതായാണ് കണക്കുകള്‍ പറയുന്നത്. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് രോഗികള്‍ ഏറെയും. ഇടയ്ക്കിടെ പെയ്യുന്ന മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് പനി വ്യാപകമാകാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഈ വര്‍ഷം ഇതുവരെ 268 പേര്‍ക്ക് ഡെങ്കിപ്പനിയും 20 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.

ആഗോളതലത്തിലും കോവിഡ് ഉയരുന്നു

ഇന്ത്യയ്ക്കു പുറമെ അമേരിക്ക, യുകെ, ഫ്രാന്‍സ്, മലേഷ്യ, ഓസ്‌ട്രേലിയ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്താകെ പുതിയതായി 587 കോവിഡ് കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ നാലാഴ്ചയ്ക്കിടെ മാത്രം ഓസ്‌ട്രേലിയയിലും 500 ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

രൂപാന്തരം സംഭവിച്ച് കൊറോണ വൈറസുകള്‍ ഇപ്പോഴും പടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ സാംക്രമിക രോഗപ്രതിരോധ വിഭാഗം ഇടക്കാല ഡയറക്ടറായ മരിയ വാന്‍ കെര്‍ഖോവ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 'ലോകം കോവിഡില്‍ നിന്ന് ഏറെ മുന്നോട്ടുപോയി. ആളുകള്‍ സ്വയം സുരക്ഷിതരാകാന്‍ പഠിച്ചു. പക്ഷേ, ഈ വൈറസ് എവിടെയും പോയിട്ടില്ല. ഇപ്പോഴും പടരുകയും ജീവനെടുത്തുകൊണ്ടുമിരിക്കുകയാണെന്നും മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.


#Daily
Leave a comment