TMJ
searchnav-menu
post-thumbnail

TMJ Daily

കോവിഡ് വ്യാപനം: സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം

02 Jun 2025   |   1 min Read
TMJ News Desk

കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് ആശുപത്രികളില്‍ ആവശ്യമായ മരുന്നുകളും ഓക്‌സിജനും വാക്‌സിനുകളും കിടക്കകളും സജ്ജമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവില്‍ 26 സംസ്ഥാനങ്ങളില്‍ രോഗബാധയുണ്ട്. 3,758 പേരാണ് ചികിത്സയിലുള്ളത്. 383 പേര്‍ രോഗമുക്തമായി.

രാജ്യത്തെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ ഉന്നതതല യോഗം ചേര്‍ന്നു. കേരളത്തില്‍ 1,400 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇന്നലെ ചികിത്സയിലിരുന്ന 24 വയസ്സുള്ള യുവതി മരിച്ചു. ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ ഏഴ് പേര്‍ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്.

ഇന്നലെ ഏറ്റവും കൂടുതല്‍ രോഗികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 485 പേര്‍.

സ്ഥിതി നിയന്ത്രണവിധേയാണെന്നും രോഗവ്യാപനത്തിന് കാരണം ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ഡോ രാജീവ് ബെല്‍ പറഞ്ഞു.

സംസ്ഥാനങ്ങളില്‍ കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കുകയും നിരീക്ഷണം ശക്തമാക്കുകയും പ്രോട്ടോക്കോള്‍ പാലിക്കുകയും ചെയ്ത് തുടങ്ങി.


#Daily
Leave a comment