TMJ
searchnav-menu
post-thumbnail

TMJ Daily

കോവിൻ ഡാറ്റ ചോർച്ച: കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ അന്വേഷണം

16 Jun 2023   |   2 min Read
TMJ News Desk

രാജ്യത്തെ കോവിഡ് പോര്‍ട്ടലില്‍ നിന്നുള്ള സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ കേരളം അടക്കം 11 സംസ്ഥാനങ്ങളില്‍ അന്വേഷണം നടത്തുന്നതായി റിപ്പോര്‍ട്ട്. നോഡല്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി-ഐഎന്‍) കോവിഡ് കാലത്ത് സ്വന്തമായി ഡാറ്റാ ബേസുകള്‍ വികസിപ്പിച്ചെടുത്ത, 11 സംസ്ഥാനങ്ങളുടെയും സര്‍ക്കാരുകളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 

ചോര്‍ച്ചയുടെ വഴികള്‍ തേടി

കോവിന്‍ പോര്‍ട്ടല്‍ വഴി സൈന്‍ അപ് ചെയ്തതിനുശേഷം വാക്‌സിന്‍ സ്വീകരിച്ച നിരവധി പേരെ ഡാറ്റ ചോര്‍ച്ച ബാധിച്ചേക്കും. കോവിഡ് 19 മഹാമാരി കാലത്ത് ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ഇത്തരം ഡാറ്റാ ബേസില്‍ ശേഖരിച്ചിരുന്നു. 11 സംസ്ഥാനങ്ങളില്‍ കേരളവും കര്‍ണാടകവും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. 

സംസ്ഥാനങ്ങളുടെ ഡാറ്റാ ബേസുകളില്‍ നിന്ന് സംഭവിക്കാനിടയുള്ള ചോര്‍ച്ചയെ കുറിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുക എന്നാണ് റിപ്പോര്‍ട്ട്. മഹാമാരിയുടെ കാലത്ത് ചില സംസ്ഥാനങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളും അവിടുത്തെ വാക്‌സിനേഷന്‍ നിലയും തിരിച്ച് പ്രത്യേക ഡാറ്റകള്‍ തയ്യാറാക്കിയിരുന്നു. ഇത്തരം ഡാറ്റകളിലൂടെയാണോ ചോര്‍ച്ച ഉണ്ടായതെന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നതായി മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 

കോവിന്‍ ഡാറ്റാ ചോര്‍ന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സിഇആര്‍ടി-ഐഎന്‍ ടെലഗ്രാമിനെ സമീപിച്ചിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ കണ്ടെത്തിയ 'hak4learn' എന്ന ടെലഗ്രാം ബോട്ട് പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേക നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നതിനാല്‍ ചോര്‍ച്ച സംബന്ധിച്ച് കൃതൃമായ വിവരങ്ങള്‍ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും ടെലഗ്രാം അന്വേഷണ ഏജന്‍സിയെ അറിയിച്ചു. 

റഷ്യയില്‍ സ്ഥാപിതമായ ടെലഗ്രാം, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റ് ആസ്ഥാനമാക്കിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിഇആര്‍ടി-ഐഎന്നിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിഇആര്‍ടി-ഐഎന്‍ അടുത്ത ആഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന.

#Daily
Leave a comment