TMJ
searchnav-menu
post-thumbnail

TMJ Daily

'എല്‍ഡിഎഫ് ചെലവില്‍ ഒരു ഉദ്യോഗസ്ഥനും അങ്ങനെ ചര്‍ച്ച നടത്തേണ്ട', എഡിജിപി അജിത്കുമാറിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

07 Sep 2024   |   1 min Read
TMJ News Desk

ര്‍എസ്എസ് നേതാവും എഡിജിപിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച ദുരൂഹമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ഈ സംഭവം ശരിയാണെങ്കില്‍ അത് ഗൗരവമേറിയ കാര്യമാണ്. എല്‍ഡിഎഫ് ചെലവില്‍ ഒരു ഉദ്യോഗസ്ഥനും അങ്ങനെ ചര്‍ച്ച നടത്തേണ്ട. വിജ്ഞാന ഭാരതി പ്രതിനിധിക്ക് ഒപ്പം എന്ത് വിജ്ഞാനം പങ്കുവയ്ക്കാനാണോ എഡിജിപി പോയത്,  കൂടിക്കാഴ്ചയുടെ വിവരം ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കണം. ആര്‍എസ്എസിനും എല്‍ഡിഎഫിനുമിടയില്‍ ഒരു ആശയ ചര്‍ച്ചയുമില്ല. എഡിജിപിയും ആര്‍എസ്എസ് നേതാവും ഇടതു ചെലവില്‍ ചര്‍ച്ച നടത്തേണ്ട. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അത് സ്വകാര്യ സന്ദര്‍ശനം ആയിരുന്നുവെന്നും എഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അന്വേഷണത്തിന് മറുപടി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.




#Daily
Leave a comment