TMJ
searchnav-menu
post-thumbnail

TMJ Daily

തെലങ്കാനയിൽ സിപിഐഎം നേതാവിനെ കൊലപ്പെടുത്തി 

31 Oct 2025   |   1 min Read
TMJ News Desk

തെലങ്കാനയിലെ മുതിർന്ന സിപിഐഎം നേതാവും തെലങ്കാന റൈത്തു സംഘം (കർഷക സംഘടന) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സമിനേനി രാമറാവുവിനെയാണ് വീടിനുള്ളിൽ വെച്ച് സംഘം അക്രമിച്ച് കൊലപ്പെടുത്തിയത്. ഖമ്മമിലെ അദ്ദേഹത്തിന്റെ വീട്ടിൽ കയറിയാണ് ആക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുമെന്ന ഭയം കാരണം കോൺഗ്രസിന്റെ ഗുണ്ടാ സംഘമാണ് കൊലപാതകം നടത്തിയതെന്ന് തെലങ്കാനയിലെ സിപിഐഎം നേതൃത്വം ആരോപിച്ചു. 

പട്ടർലപ്പാട് ഗ്രാമത്തിലെ മുൻ സർപഞ്ചുമായിരുന്നു രാമറാവുവിന്റെ 
കൊലപാതകത്തെ സിപിഐഎം തെലങ്കാന സംസ്ഥാന സെക്രട്ടറി ജോൺ വെസ്‌ലി, കേന്ദ്ര കമ്മിറ്റി അംഗം തമ്മിനേനി വീരഭദ്ര റാവു, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പോതിനേനി സുദർശൻ റാവു എന്നിവർ അപലപിച്ചു. കൊലപാതകികളെ നിയമത്തിന് മുൻപിൽ കൊണ്ട് വരണമെന്നും, സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.




#Daily
Leave a comment