
സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും
സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. നാല് ദിവസമായി നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം കൊല്ലത്ത് റാലിയും സമാപന സമ്മേളനവും നടക്കും.
25,000 റെഡ് വോളണ്ടിയര്‍മാരുടെ മാര്‍ച്ചും ഉണ്ടാകും. ഏകദേശം രണ്ടരലക്ഷത്തോളം പേര്‍ റാലിയിലും സമാപന സമ്മേളനത്തിലും നടക്കും.
വൈകിട്ട് നാല് മണിക്ക് ആശ്രാമം മൈതാനത്തില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ പൊളിറ്റ് ബ്യൂറോ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടും മുഖ്യമന്ത്രി പിണറായി വിജയനും സംസാരിക്കും.
പാര്‍ട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മറുപടി പറഞ്ഞു. ഇന്ന് രാവിലെ പ്രതിനിധി സമ്മേളനത്തില്‍ നവകേരളത്തെ നയിക്കാന്‍ പുതുവഴികള്‍ എന്ന വികസന രേഖയുടെ ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളേയും പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളേയും തിരഞ്ഞെടുക്കും. പുതിയ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് സെക്രട്ടറിയെ തിരഞ്ഞെടുക്കും. എം വി ഗോവിന്ദന്‍ സെക്രട്ടറിയായി തുടരും.