TMJ
searchnav-menu
post-thumbnail

TMJ Daily

വിദ്യാര്‍ഥികളെ അഭിരുചിക്കനുസരിച്ച് സജ്ജരാക്കാന്‍ സ്‌കൂളുകളില്‍ ക്രിയേറ്റീവ് കോര്‍ണര്‍

22 May 2025   |   1 min Read
TMJ News Desk

ഭിരുചിക്കനുസരിച്ച് അറിവ്, കഴിവ്, മനോഭാവം എന്നിവയില്‍ വിദ്യാര്‍ത്ഥികളെ തൊഴിലിനും സമൂഹത്തിനുമായി സജ്ജരാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ക്രിയേറ്റീവ് കോര്‍ണര്‍ പദ്ധതി നടപ്പിലാക്കുന്നു. 5 മുതല്‍ 10 വരെ ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

സമഗ്ര ശിക്ഷ കേരളയും (എസ്എസ്‌കെ) വിദ്യാഭ്യാസ വകുപ്പും സ്റ്റാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ സഹകരണത്തോടെ ഈ അധ്യയന വര്‍ഷം നടപ്പാക്കുന്ന പഠനപിന്തുണ പദ്ധതിയാണ് ക്രിയേറ്റീവ് കോര്‍ണര്‍.

വിദ്യാര്‍ത്ഥിയെ തൊഴിലുമായും സമൂഹവുമായും ബന്ധിപ്പിക്കാന്‍ പര്യാപ്തമാക്കുന്ന ഉത്തേജകമായ പഠന അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

പഠനം കൂടുതല്‍ ആകര്‍ഷകവും ആസ്വാദ്യകരവുമാക്കുക, വിദ്യാര്‍ത്ഥികളുടെ കഴിവുകളില്‍ ആത്മവിശ്വാസം വളര്‍ത്തി അവരെ ഭാവിയിലേക്ക് ഒരുക്കുക, പഠനത്തിനും താല്‍പ്പര്യങ്ങള്‍ക്കും അനുസൃതമായി 'മിനി-വൊക്കേഷനുകളില്‍' പരിശീലനം നല്‍കി സിലബസിനും അദ്ധ്യാപകര്‍ക്കിടയിലുമുള്ള അന്തരം നികത്തുക, പോസിറ്റീവ് തൊഴില്‍ സംസ്‌കാരം വളര്‍ത്തുക, പ്രവര്‍ത്തനാധിഷ്ഠിത പഠനത്തിലൂടെ ക്ലാസ് മുറിയിലെ പ്രവര്‍ത്തനങ്ങളെ പുറം ലോകവുമായി ബന്ധിപ്പിച്ച് എല്ലാ വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കുക, എല്ലാ തൊഴിലുകളോടും ആദരവ് നല്‍കി വിദ്യാര്‍ത്ഥികളെ സമര്‍ത്ഥരും ഉത്തരവാദിത്തമുള്ളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ക്രിയേറ്റീവ് കോര്‍ണര്‍ മുന്നോട്ട് വെയ്ക്കുന്നത്.

കൃഷി, വയറിങ്, ഫാഷന്‍ ടെക്‌നോളജി, പാചകം, മരപ്പണി, ഇലക്ട്രോണിക്‌സ്, പ്ലംബിങ് തുടങ്ങി ഏഴു മേഖലകളില്‍ പാഠപുസ്തകത്തോട് ചേര്‍ത്ത് വിദ്യാര്‍ഥികളെ പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള നൂതന സംവിധാനമാണ് പദ്ധതിയിലുള്ളത്. ഒരു സ്‌കൂളില്‍ 5.50 ലക്ഷം രൂപ പദ്ധതിയ്ക്ക് ചെലവിടും.





#Daily
Leave a comment