
മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ; മ്യാൻമർ സൈനിക മേധാവിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ ഐസിസി
റോഹിങ്ക്യൻ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരേ നടത്തിയ കുറ്റകൃത്യങ്ങളുടെ പേരിൽ മ്യാൻമർ സൈനിക മേധാവിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) നിർദ്ദേശിച്ചു. മിൻ ഓങ് ഹ്ലെയിങ്ങിനെതിരെയാണ് ഐസിസി പ്രോസിക്യൂട്ടർ കരീം ഖാൻ അറസ്റ്റ് വാറന്റ് നൽകാൻ ജഡ്ജിമാരോട് നിർദ്ദേശിച്ചത്. ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പിലെത്തിയതായിരുന്നു അദ്ദേഹം.
റോഹിങ്ക്യകളെ നാടുകടത്തുന്നതും, അവരെ പീഡിപ്പിക്കുന്നതും തുടങ്ങി മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളാണ് മിൻ ഓങ് ഹ്ലെയിങ്ങിനെതിരേ ഉയർന്നിരിക്കുന്നത്.
കൂട്ടകൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ, വീടുകൾ നശിപ്പിക്കൽ എന്നിവ കാരണം ഏകദേശം ഒരു ദശലക്ഷം ആളുകളാണ് ബംഗ്ലാദേശിലേക്ക് അഭയാർഥികളായി കുടിയേറിയത്. വംശീയ ഉന്മൂലനം എന്നാണ് റോഹിങ്ക്യൻ പലായനം അറിയപ്പെടുന്നത്. 2021 ലെ തിരഞ്ഞെടുപ്പ് അട്ടിമറിയിലൂടെയാണ് നേതാവായ ഓങ് സാൻ സൂകിയിൽ നിന്ന് അധികാരം പിടിച്ചെടുത്ത് നിയർ ജനറൽ മിൻ ഓങ് ഹ്ലെയിങ്ങ് ഭരണത്തിലേറിയത്.
റോഹിങ്കർക്കെതിരായ മനുഷ്യത്വരഹിതമായ നടപടികളുടെ പേരിൽ കൂടുൽ മ്യാൻമർ നേതാക്കൾക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് കരീം ഖാൻ പറഞ്ഞു. റോഹിങ്ക്യകളെ മറന്നിട്ടില്ലെന്ന് ഞങ്ങളെല്ലാവരും ചേർന്ന് തെളിയിക്കും. ലോകമെമ്പാടുമുള്ള എല്ലാ ആളുകളെയും പോലെ അവർക്കും നിയമത്തിന്റെ സംരക്ഷണത്തിന് അർഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.