
Representational Image: PTI
ട്രംപിനെതിരെ ക്രിമിനൽ കുറ്റം; അറസ്റ്റിന് സാധ്യത
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം. വിവാഹേതര ബന്ധം മറച്ചു വെക്കാന്‍ നടിക്ക് പണം നല്‍കി എന്ന കേസിലാണ് ക്രിമിനല്‍ കുറ്റം ചുമത്തിയത്. സ്റ്റോമി ഡാനിയേല്‍സ് ആണ് പരാതി നല്‍കിയത്. 2016 ല്‍ യുഎസ് തെരഞ്ഞെടുപ്പ് പ്രചാരണസമയത്താണ് സ്‌റ്റോമി ഡാനിയേല്‍സിന് ട്രംപ് 1.30 ലക്ഷം ഡോളര്‍ നല്‍കിയത്. എന്നാല്‍ തുക ചിലവഴിച്ചത് ബിസിനസ് ആവശ്യത്തിനാണ് എന്നായിരുന്നു ട്രംപിന്റെ വാദം.
തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ട്രംപിനെതിരെ ആരോപണങ്ങളുമായി സ്റ്റോമി ഡാനിയല്‍സ് രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിന് മുല്‍പ് ഇത് ഒത്തു തീര്‍പ്പാക്കാനാണ് ട്രംപ് പണം നല്‍കിയത് എന്ന വാദം അന്ന് തന്നെ ഉയര്‍ന്നു വന്നു. ട്രംപിന്റെ അറസ്റ്റിനുള്ള സാധ്യതകള്‍ വര്‍ധിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഒരു അമേരിക്കന്‍ പ്രസിഡന്റിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്നത്. കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടെന്ന് ട്രംപ് നേരത്തെ തന്നെ പറഞ്ഞിരുന്നു. തനിക്കെതിരെ നടക്കുന്നത് വരും തെരഞ്ഞെടുപ്പുകളിലെ തന്റെ സാധ്യത ഇല്ലാതാക്കാനുള്ള നീക്കമാണിതെന്ന് ട്രംപ് പ്രതികരിച്ചു. അതേ സമയം തന്നെ പിന്തുണച്ചവര്‍ക്ക് സ്റ്റോമി ഡാനിയേല്‍സ് നന്ദി അറിയിച്ചു.