TMJ
searchnav-menu
post-thumbnail

TMJ Daily

എന്‍സിപിയില്‍ പ്രതിസന്ധി; ശശീന്ദ്രനെതിരെ തോമസ് കെ തോമസ്

05 Sep 2024   |   1 min Read
TMJ News Desk

ന്ത്രിമാറ്റ ചര്‍ച്ചകള്‍ക്കിടെ എ കെ ശശീന്ദ്രനെതിരെ തോമസ് കെ തോമസ്. ശശീന്ദ്രന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന് പറയുന്നതിലൂടെ സ്വാര്‍ത്ഥതയാണ് പുറത്തുവരുന്നതെന്ന് തോമസ് കെ തോമസ് ആരോപിച്ചു. ജനങ്ങള്‍ തിരഞ്ഞെടുത്ത ആളാണ് എ കെ ശശീന്ദ്രനെന്നും ജനങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കണമെന്നും തോമസ് കെ തോമസ് പറഞ്ഞു. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയാണ് കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹത്തിനൊപ്പം നിന്നുകൊണ്ട് കാര്യങ്ങള്‍ ചെയ്യുമെന്നും തോമസ് കെ തോമസ് കൂട്ടിച്ചേര്‍ത്തു.

മന്ത്രിസഭയില്‍ നിന്ന് എ കെ ശശീന്ദ്രനെ മാറ്റാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ മുഖ്യമന്ത്രിക്ക് വിവരം കൈമാറുകയും ചെയ്തു. തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് പാര്‍ട്ടിയുടെ നീക്കം. എന്നാല്‍ മന്ത്രിസ്ഥാനത്തുനിന്നും മാറ്റുകയാണെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന നിലപാടിലാണ് എ കെ ശശീന്ദ്രന്‍.

മൂന്നംഗ പ്രതിനിധി സംഘം ശശീന്ദ്രനായി ചര്‍ച്ച നടത്തി

എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ അനുവദിക്കണമെന്നാണ് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അഭ്യര്‍ത്ഥിച്ചത്. പാര്‍ട്ടി സെക്രട്ടറിക്ക് മുമ്പാകെ ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും മന്ത്രി സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജി വെച്ച് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തില്‍ മൂന്നംഗ പ്രതിനിധിസംഘം ശശീന്ദ്രനുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.


#Daily
Leave a comment