
മഹായുതിയില്‍ നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന്
നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് മഹായുതി സഖ്യം (എന്‍ഡിഎ). സഖ്യത്തിലെ എംഎല്‍എമാരുടെ യോഗം ഇന്ന് നടക്കും. എന്‍ഡിഎ വിജയം നേടി തുടര്‍ഭരണം ഉറപ്പിക്കുമ്പോള്‍ മുഖ്യമന്ത്രി പദത്തിലേക്ക് അടുത്തത് ആരെന്ന ചര്‍ച്ചകളും നടന്നേക്കും. ഏകനാഥ് ഷിന്‍ഡെയ്ക്ക് ഒരുതവണകൂടി മുഖ്യമന്ത്രിപദം നല്‍കണമെന്ന നിലപാടാണ് ശിവസേന ഷിന്‍ഡെ വിഭാഗത്തിനുള്ളത്.
ബിജെപിയുടെയും ഷിന്‍ഡെ വിഭാഗം ശിവസേനയുടെയും, അജിത് വിഭാഗം എന്‍സിപിയുടെയും നിയമസഭാ കക്ഷി യോഗത്തിന് തുടര്‍ച്ചയായിട്ടായിരിക്കും മഹായുതി സഖ്യത്തിന്റെ സംയുക്ത നിയമസഭാ കക്ഷിയോഗം ചേരുക. നിയമസഭാ നേതാവിനെ തിരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ ആയിരിക്കും യോഗത്തില്‍ ഉണ്ടാവുക.
ഏകനാഥ് ഷിന്‍ഡെയ്ക്ക് മുഖ്യമന്ത്രിപദം നല്‍കണമെന്ന നിലപാടാണ് നിലനില്‍ക്കുന്നുണ്ടെങ്കിലും ഇരു പാര്‍ട്ടികളും ഇന്ന് നടത്തുന്ന ചര്‍ച്ച നിര്‍ണായകമാണ്. അതേസമയം മഹാവികാസ് അഘാഡി സഖ്യം തിരഞ്ഞെടുപ്പ് ഫലം ചോദ്യംചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.