TMJ
searchnav-menu
post-thumbnail

TMJ Daily

മാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ചു; ക്രിസ്റ്റല്‍ പാലസിന് എഫ്എ കപ്പ്

18 May 2025   |   1 min Read
TMJ News Desk

ക്രിസ്റ്റല്‍ പാലസ് ചരിത്രത്തിലെ ആദ്യത്തെ പ്രധാന കിരീടം നേടി. മാഞ്ചസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ച് ക്രിസ്റ്റല്‍ പാലസ് എഫ്എ കപ്പ് കിരീടം നേടി.

2016-17 ന് ശേഷം ആദ്യമായി സിറ്റിക്കും പെപ് ഗാര്‍ഡിയോളയ്ക്കും ട്രോഫിയില്ലാതെ സീസണ്‍ അവസാനിപ്പിക്കേണ്ടിയുംവന്നു.

ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എബരേഷി എസെ ആദ്യ പകുതിയില്‍ ക്രിസ്റ്റല്‍ പാലസിനുവേണ്ടി ഗോള്‍ നേടി. 16ാം മിനിട്ടില്‍ വീണ ഗോള്‍ ക്രിസ്റ്റല്‍ പാലസിന് തിളക്കമേറിയ വിജയം സമ്മാനിച്ചു.

ഗോള്‍ വീഴുന്നതിന് മുമ്പും മത്സരത്തില്‍ മേധാവിത്വം പുലര്‍ത്തിയ മാഞ്ചസ്റ്റര്‍ സിറ്റി അവശേഷിച്ച സമയത്തിലും വിജയത്തിനായി പരിശ്രമിച്ചുവെങ്കിലും നഷ്ടപ്പെടുത്തിയ അവസരങ്ങളെ പഴിക്കാനേ മാര്‍ഗമുള്ളൂ.

36ാം മിനിറ്റില്‍ സിറ്റിക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചുവെങ്കിലും ഒമര്‍ മര്‍മൂഷ് എടുത്ത കിക്ക് ക്രിസ്റ്റല്‍ പാലസ് ഗോളി ഡീന്‍ ഹെന്‍ഡേഴ്‌സ്ന്‍ സേവ് ചെയ്തു.

ചരിത്രത്തിലിതുവരെ ഒരു കിരീടവും നേടിയിട്ടില്ലാത്ത ക്രിസ്റ്റല്‍ പാലസ് ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ആരും സാധ്യത കല്‍പ്പിക്കാത്ത ടീമായിരുന്നു.


#Daily
Leave a comment