TMJ
searchnav-menu
post-thumbnail

TMJ Daily

കുസാറ്റ് ദുരന്തം: മുന്‍പ്രിന്‍സിപ്പല്‍ അടക്കം മൂന്നുപേര്‍ പ്രതികള്‍

19 Jan 2025   |   1 min Read
TMJ News Desk

ളമശ്ശേരി കുസാറ്റ് ക്യാംപസില്‍ ടെക്‌ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍പ്പെട്ട് നാല് പേര്‍ മരിച്ച സംഭവത്തില്‍ പൊലീസ് മൂന്ന് പേരെ പ്രതി ചേര്‍ത്ത് പൊലീസ് കളമശ്ശേരി മജിസ്‌ട്രേട്ടിന് കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ പ്രിന്‍സിപ്പലും രണ്ട് അധ്യാപകരും അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍.

മുന്‍ പ്രിന്‍സിപ്പല്‍ ദീപക് കുമാര്‍ സാഹു, ഗിരീഷ് കുമാര്‍ തമ്പി, എന്‍ ബിജു എന്നിവരെയാണ് പൊലീസ് പ്രതി ചേര്‍ത്തത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ മുന്‍ രജിസ്ട്രാറെ പ്രതിചേര്‍ത്തില്ല.

2023 നവംബര്‍ 25-ന് ടെക്‌ഫെസ്റ്റിന് ഇടയില്‍ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് നാല് പേര്‍ മരിച്ചിരുന്നു. മഴ പെയ്തപ്പോള്‍ ഫെസ്റ്റില്‍ നിഖിത ഗാന്ധിയുടെ സംഗീതനിശ നടക്കുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ തിരക്കിട്ടു കയറിയതാണ് അപകടത്തിന് കാരണമായത്. ഇവിടെ തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല.

ഓഡിറ്റോറിയത്തിന് ഒരു വാതില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ധാരാളം വിദ്യാര്‍ത്ഥികള്‍ ഒരേസമയം എത്തിയപ്പോള്‍ പടിക്കെട്ടിന് മുകളില്‍ നിന്നവര്‍ താഴെയുള്ളവര്‍ക്ക് മുകളിലേക്ക് വീണു. അപകടം നടന്ന് ഒരു വര്‍ഷവും രണ്ടുമാസവും കഴിഞ്ഞപ്പോഴാണ് കുറ്റപത്രം സമര്‍പ്പിച്ചത്.


 

#Daily
Leave a comment