TMJ
searchnav-menu
post-thumbnail

TMJ Daily

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ കെ കൊച്ച് അന്തരിച്ചു

13 Mar 2025   |   1 min Read
TMJ News Desk

ളിത് ചിന്തകനും എഴുത്തുകാരനുമായ കെ കെ കൊച്ച് (76) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

കെഎസ്ആര്‍ടിസിയില്‍ സീനിയര്‍ അസിസ്റ്റന്റായി വിരമിച്ച കൊച്ച് കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളി യൂണിയന്‍, മനുഷ്യാവകാശ സമിതി എന്നീ സംഘടനകള്‍ രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. സീഡിയന്‍ എന്ന സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗവും സീഡിയന്‍ വാരികയുടെ പത്രാധിപരുമായിരുന്നു.

കോട്ടയം ജില്ലയിലെ കല്ലറയില്‍ ജനിച്ച കൊച്ച് അടിയന്തരാവസ്ഥക്കാലത്ത് ആറുമാസത്തോളം ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്.

2021ല്‍ സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്.

ദളിതന്‍ ആണ് ആത്മകഥ. ബുദ്ധനിലേക്കുള്ള ദൂരം, കേരള ചരിത്രവും സമൂഹ രൂപീകരണവും, ദളിത് പാഠം, കലാപവും സംസ്‌കാരവും, ദേശീയതയക്കൊരു ചരിത്രപാഠം തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്.




#Daily
Leave a comment