
ഡിബിഎസ് 4,000 ജീവനക്കാരെ ഒഴിവാക്കും; പകരം എത്തുന്നത് എഐ
അടുത്ത മൂന്ന് വര്‍ഷം കൊണ്ട് 4,000 ജീവനക്കാരെ ഒഴിവാക്കുമെന്നും പകരം എഐ ജോലി ചെയ്യുമെന്നും സിങ്കപ്പൂരിലെ ഏറ്റവും വലിയ ബാങ്കായ ഡിബിഎസ് പറഞ്ഞു.
അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ താല്‍ക്കാലികവും കരാര്‍ അടിസ്ഥാനത്തിലും ജോലി ചെയ്യുന്നവരെയാണ് ഒഴിവാക്കുന്നത്. സ്ഥിരം ജീവനക്കാരെ ഇത് ബാധിക്കുകയില്ല.
എഐയുമായി ബന്ധപ്പെട്ട 1,000 പുതിയ ജോലികള്‍ സൃഷ്ടിക്കുമെന്ന് കരുതുന്നതായി ചീഫ് എക്‌സിക്യൂട്ടീവായ പീയുഷ് ഗുപ്ത പറഞ്ഞു. അടുത്ത മാസം ഗുപ്ത ഡിബിഎസിലെ സ്ഥാനമൊഴിയും.
ബാങ്കുകളുടെ പ്രവര്‍ത്തനത്തെ എഐ എങ്ങനെ ബാധിക്കുമെന്നതിന്റെ വിവരങ്ങള്‍ പുറത്തുവിടുന്ന പ്രമുഖ ബാങ്കുകളില്‍ ഒന്നാണ് ഡിബിഎസ്. സിങ്കപ്പൂരില്‍ എത്ര പേരെയാണ് ഒഴിവാക്കുന്നതെന്നോ ഏതൊക്കെ പോസ്റ്റുകളെ ബാധിക്കുമെന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല.
ഡിബിഎസില്‍ നിലവില്‍ 8,000ത്തിനും 9,000ത്തിനും ഇടയില്‍ താല്‍ക്കാലിക, കരാര്‍ ജീവനക്കാരുണ്ട്. 41,000ത്തോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.