TMJ
searchnav-menu
post-thumbnail

IMAGE | WIKI COMMONS

TMJ Daily

നവജാത ശിശുവിന്റെ മരണം: യുവതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്, ലൈംഗിക പീഡനത്തിനിരയായെന്ന് മൊഴി

03 May 2024   |   1 min Read
TMJ News Desk

കൊച്ചി പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയെയും മാതാപിതാക്കളെയും കസ്റ്റഡിയിലെടുത്ത് പൊലീസ്. യുവതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ രക്തക്കറ കണ്ടെത്തിയതോടെയാണ് കസ്റ്റഡിയിലെടുത്തത്. 23 വയസ്സുകാരിയായ യുവതി ലൈംഗിക പീഡനത്തിന് ഇരയായതായി മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

കുഞ്ഞ് ജനിച്ച് മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം അമ്മ ഫ്‌ളാറ്റില്‍ നിന്നും കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. മകള്‍ ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ അറിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. മാതാപിതാക്കള്‍ക്ക് വിവരം അറിയില്ലെന്ന് യുവതി സമ്മതിച്ചതായും പൊലീസ് പറഞ്ഞു. 

റോഡരികില്‍ ശുചീകരണ തൊഴിലാളികളാണ് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ആമസോണ്‍ കൊറിയര്‍ കവറില്‍ പൊതിഞ്ഞ കുഞ്ഞിന്റെ മൃതദേഹം അപ്പാര്‍ട്ട്്‌മെന്റിന് പുറത്തേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പകര്‍ന്നിരുന്നു. കുഞ്ഞിനെ കൊന്നതിന് ശേഷമാണോ വലിച്ചെറിഞ്ഞതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 8.15 ഓടെയാണ് സംഭവം ഉണ്ടായത്. യുവതിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. 


#Daily
Leave a comment