TMJ
searchnav-menu
post-thumbnail

REPRESENTATIVE IMAGE: PTI

TMJ Daily

സിദ്ധാര്‍ഥന്റെ മരണം; ആരോപണ വിധേയന്റെ അമ്മയുടെ പ്രാക്ടീസ് കേന്ദ്രത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

09 Mar 2024   |   1 min Read
TMJ News Desk

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട വിദ്യാര്‍ത്ഥിയുടെ ഡോക്ടറായ അമ്മയുടെ സ്വകാര്യ പ്രാക്ടീസ് കേന്ദ്രത്തിന് നേരെ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സിദ്ധാര്‍ഥന്റെ കുറക്കോട് വീടിനു സമീപത്തെ ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് കേന്ദ്രത്തിനു നേരേയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ ബിന്ദു സുന്ദര്‍ സ്വകാര്യ പരിശോധന നടത്തുന്ന പ്രാക്ടീസ് റൂമിലേക്കു കയറിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡോക്ടറുടെ പേര് പതിപ്പിച്ച ബോര്‍ഡ് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. ഡോക്ടറുടെ മകന്‍ കേസിലെ പ്രതിയാണെന്നാരോപിച്ചായിരുന്നു പ്രവര്‍ത്തകരുടെ രോഷപ്രകടനം.

വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കണമെന്ന് ആര്‍ജെഡി

പൂക്കോട് സംഭവത്തില്‍ ഇടതുമുന്നണി യോഗത്തില്‍ കടുത്തവിമര്‍ശനം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇടതുമുന്നണി നേരിടുന്ന മൂന്ന് രാഷ്ട്രീയ വിഷയങ്ങള്‍ ആണ് ഇടതുമുന്നണി യോഗത്തില്‍ ഉയര്‍ന്നത്. യോഗത്തില്‍ അപ്രതീക്ഷിതമായാണ് ആര്‍ജെഡിയുടെ വിമര്‍ശനമുയര്‍ന്നത്. സിദ്ധാര്‍ഥന്‍ മരിക്കാനിടയായ സാഹചര്യം ജനങ്ങളുടെ മനസാക്ഷിക്ക് വന്‍ ആഘാതമേല്‍പ്പിച്ച കാര്യം ചൂണ്ടിക്കാട്ടിയ ആര്‍ജെഡി ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനായി വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടു.


#Daily
Leave a comment