TMJ
searchnav-menu
post-thumbnail

TMJ Daily

മെക്സിക്കോയിൽ വെള്ളപ്പൊക്കം: മരണം 40 കടന്നു 

13 Oct 2025   |   1 min Read
TMJ News Desk

തിതീവ്ര മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മധ്യ, തെക്കുകിഴക്കൻ മെക്സിക്കോയിൽ മരണം 44 ആയി. ഒരാഴ്ചയായി തുടരുന്ന മഴയിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും രൂക്ഷമായതിനെ തുടർന്ന് 16000ത്തിലധികം വീടുകൾ തകർന്നിട്ടുണ്ടെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്തു. എന്നാൽ മരണം 48 ആയിട്ടുണ്ടെന്നും അനവധി ആളുകളെ കാണാതായിരിക്കുന്നുവെന്നും മെക്സിക്കൻ മാധ്യമമായ എൽ യൂണിവേഴ്സൽ റിപ്പോർട്ട് ചെയ്തു.

രക്ഷാപ്രവർത്തനവും, മറ്റ് സഹായങ്ങളും സൈനിക സഹായത്തോടെ ധ്രുതഗതയിൽ തുടരുകയാണെന്ന് മെക്സിക്കൻ പ്രസിഡന്റ്  ക്ലോഡിയ ഷേൻബോം അറിയിച്ചു. "ഞങ്ങൾ ആരെയും നിസ്സഹായരായി വിടില്ല," ഷേൻബോം എക്സിൽ പോസ്റ്റ് ചെയ്തു.ഈ വർഷമുടനീളം മെക്സിക്കോയിൽ കനത്ത മഴ പെയ്തു. രണ്ട് പതിറ്റാണ്ടിൽ ഏറ്റവും കൂടുതൽ മഴയാണ് മെക്സിക്കോ സിറ്റിയിൽ ഇത്തവണ പെയ്തത്.

#Daily
Leave a comment