TMJ
searchnav-menu
post-thumbnail

TMJ Daily

കൽമേഗി ചുഴലിക്കാറ്റിൽ മരണ സംഖ്യ ഉയർന്നു 

06 Nov 2025   |   1 min Read
TMJ News Desk


ധ്യ ഫിലിപ്പീൻസിൽ ആഞ്ഞടിച്ച കൽമേഗി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 114 ആയി ഉയർന്നു. 127 പേരെ കാണാതായാതായി ഉദ്യോഗസ്ഥർ അറിയിച്ചു. സെബു പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയതെന്ന് സിവിൽ ഡിഫൻസ് ഓഫീസ് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ബെർണാഡോ റാഫലിറ്റോ അലജാൻഡ്രോ പറഞ്ഞു. ബുധനാഴ്ച രാവിലെയോടെ പടിഞ്ഞാറൻ പലാവനിൽ നിന്ന് നീങ്ങിയ ചുഴലിക്കാറ്റ് ദക്ഷിണ ചൈന കടൽ വഴി വിയറ്റ്നാമിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ അധികൃതർ അറിയിച്ചു.

ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് മരണങ്ങളേറെയും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എത്തിയ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ആറ് ജീവനക്കാർ മരിച്ചിരുന്നു. ഫിലിപ്പിൻസിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സെബു.


#Daily
Leave a comment