
ഇന്ത്യ-പാക് അതിര്‍ത്തിയിലെ സൈനികരെ കുറയ്ക്കാന്‍ തീരുമാനം
ഇന്ത്യ-പാക് അതിര്‍ത്തിയിലെ സൈനികരുടെ എണ്ണം കുറയ്ക്കാന്‍ ഇരുരാജ്യങ്ങളുടേയും ഡയറക്ടര്‍ ജനറല്‍സ് ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) തമ്മിലുള്ള യോഗത്തില്‍ തീരുമാനമായി. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും നടത്തിയ സൈനിക നടപടികള്‍ അവസാനിപ്പിച്ച് രണ്ട് ദിവസത്തിനകമാണ് തീരുമാനം.
ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് ഇന്ത്യയുടെ ഡിഡിഎംഒയായ ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഖായും പാകിസ്താന്റെ മേജര്‍ ജനറല്‍ കാഷിഫ് അബ്ദുള്ളയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ശനിയാഴ്ച്ച എല്ലാ സൈനിക നടപടികളും നിര്‍ത്തിവച്ചശേഷം രണ്ടാം തവണയാണ് ഇരുവരും തമ്മില്‍ സംഭാഷണം നടത്തുന്നത്.
ഇരുസൈന്യവും പരസ്പരം ഒരു ബുള്ളറ്റ് പോലും ഉതിര്‍ക്കുകയോ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യില്ലെന്ന് സമ്മതിച്ചു. അതിര്‍ത്തിയിലും മുന്നേറ്റമേഖലകളിലും സൈന്യത്തെ ഉടനടി കുറയ്ക്കാനും സമ്മതിച്ചിട്ടുണ്ട്.


