
ചൈനീസ് കയറ്റുമതിയിൽ ഇടിവ്
ചൈനീസ് കയറ്റുമതിയിൽ ഫെബ്രുവരിയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയെന്ന് ചൈനീസ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അമേരിക്കയിലേയ്ക്കുള്ള കയറ്റുമതിയിൽ വന്ന ഇടിവിനെ മറികടക്കാൻ സാധിക്കാതെ പോയതാണ് പ്രധാന കാരണം.
വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, എട്ട് മാസത്തിനിടെ ആദ്യമായി കയറ്റുമതി ഇടിഞ്ഞു. ഒരു വർഷത്തിന് മുമ്പുള്ളതിനേക്കാൾ 1.1% കയറ്റുമതി കുറഞ്ഞു. യുഎസ് ഒഴികെയുള്ള എല്ലാ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി 3.1% വർദ്ധിച്ചിരുനെങ്കിലും അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ സംഭവിച്ച 25%ത്തിലധികം ഇടിവ് നികത്താൻ ഇത് പര്യാപ്തമായില്ല. കഴിഞ്ഞ മാസം വരെ ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമായിരുന്നു.
എന്നാൽ ഒക്ടോബർ മാസം അവസാനം സൗത്ത് കൊറിയയിൽ നടന്ന കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും വ്യാപാര യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടതായി ട്രംപ് മാധ്യമങ്ങളെ അറിയിച്ചിരുന്നു.
.


