TMJ
searchnav-menu
post-thumbnail

TMJ Daily

ഡീപ്‌സീക്ക് അനുവാദമില്ലാതെ ഡാറ്റയും പ്രോംപ്റ്റുകളും കൈമാറ്റം ചെയ്തു

24 Apr 2025   |   1 min Read
TMJ News Desk

ചൈനയില്‍ നിന്നുള്ള ചെലവ് കുറഞ്ഞ നിര്‍മ്മിത ബുദ്ധി സ്റ്റാര്‍ട്ടപ്പായ ഡീപ്‌സീക്ക് ഉപയോക്താവിന്റെ വിവരങ്ങളും പ്രോംപ്റ്റുകളും കൈമാറ്റം ചെയ്തുവെന്ന് ദക്ഷിണ കൊറിയയുടെ ഡാറ്റ സംരക്ഷണ ഏജന്‍സി കണ്ടെത്തി. ഡീപ്‌സീക്ക് ഈ ആരോപണത്തോട് പ്രതികരിച്ചിട്ടില്ല.

ജനുവരിയില്‍ ദക്ഷണ കൊറിയയില്‍ ഡീപ്‌സീക്ക് അവതരിപ്പിച്ച സമയത്ത് ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ അവരുടെ അനുവാദമില്ലാതെ ചൈനയിലേയും യുഎസിലേയും ഏതാനും കമ്പനികള്‍ക്ക് കൈമാറിയെന്ന് പേഴ്‌സണല്‍ ഇന്‍ഫര്‍മേഷന്‍ സംരക്ഷണ കമ്മിഷന്‍ പറഞ്ഞു.

വ്യക്തിപരമായ വിവരങ്ങള്‍ സംരക്ഷിക്കുന്നതിലെ ചില നിയമങ്ങള്‍ പാലിക്കുന്നതില്‍ ഡീപ്‌സീക്ക് വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ പുതിയ ഉപയോക്താക്കള്‍ ഡീപ്‌സീക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത് ദക്ഷിണ കൊറിയ വിലക്കിയിരുന്നു.

ഉപയോക്താവിന്റെ ഉപകരണം, നെറ്റ് വര്‍ക്ക്, ആപ്പ് വിവരങ്ങള്‍ എന്നിവയ്‌ക്കൊപ്പം എഐ പ്രോംപ്ടുകളും ബീജിങ് വൊള്‍ക്കാനോ എഞ്ചിന്‍ ടെക്‌നോളജി കമ്പനി ലിമിറ്റഡിന് ഡീപ്‌സീക്ക് അയച്ചുവെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉപയോക്താവിന്റെ അനുഭവം മെച്ചപ്പെടുത്തുന്നതിനായിട്ടാണ് ഈ കമ്പനിക്ക് ഡാറ്റ കൈമാറിയതെന്ന് ഡീപ്‌സീക്ക് പിന്നീട് കൊറിയന്‍ ഏജന്‍സിയോട് സമ്മതിച്ചിരുന്നു. ഏപ്രില്‍ 10 മുതല്‍ എഐ പ്രോംപ്ടുകള്‍ അയക്കുന്നത് ബ്ലോക്ക് ചെയ്തുവെന്നും കമ്പനി പറഞ്ഞു.

വൊള്‍ക്കാനോ എഞ്ചിന് അയച്ച എഐ പ്രോംപ്ട് ഉടനടി നീക്കം ചെയ്യുമെന്നും ഡീപ്‌സീക്ക് പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.




#Daily
Leave a comment