അപകീർത്തി കേസ്; രാഹുൽ ഗാന്ധിയുടെ ജാമ്യം നീട്ടി
അപകീർത്തി കേസിലെ വിധിക്കെതിരെ രാഹുൽ ഗാന്ധിക്ക് ജാമ്യം. ഏപ്രിൽ 13 വരെയാണ് ജാമ്യം നീട്ടി നൽകിയത്. സൂറത്ത് സെഷൻസ് കോടതിയിൽ ഇന്ന് രാഹുൽ ഗാന്ധി നേരിട്ടാണ് അപ്പീൽ സമർപ്പിച്ചത്. കുറ്റക്കാരൻ എന്ന കണ്ടെത്തലും ശിക്ഷയും മരവിപ്പിക്കണമെന്ന് രാഹുൽ അപ്പീലിൽ ആവശ്യപ്പെട്ടു. ഏപ്രിൽ 13 ന് വാദം കേൾക്കാനാണ് കോടതി തീരുമാനം. കുറ്റക്കാരനാണെന്ന കണ്ടെത്തലിന്മേൽ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.
മോദി പരാമർശത്തിൽ സൂറത്ത് മജിസ്ട്രേറ്റ് കോടതിയാണ് രണ്ട് വർഷത്തെ തടവിന് വിധിച്ചത്. പിന്നാലെ രാഹുലിന് ലോക്സഭാംഗത്വം നഷ്ടമായി. കർണാടകയിലെ കോലാറിൽ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പരാമർശമാണ് വിവാദമായത്. വിധി വന്ന് 12-ാം ദിവസമാണ് അപ്പീൽ നൽകുന്നത്. സൂറത്ത് എംഎൽഎ പൂർണേഷ് മോദി നൽകിയ പരാതിയിലാണ് ശിക്ഷ വിധിച്ചത്. സമാനമായ കേസിൽ ഏപ്രിൽ 12 ന് ഹാജരാവണമെന്ന് അവശ്യപ്പെട്ടുകൊണ്ട് പട്ന കോടതിയും രാഹുലിന് നോട്ടീസ് നൽകിയിട്ടുണ്ട്