
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്; ആംആദ്മി പാര്‍ട്ടിക്ക് വിമര്‍ശനം
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് അല്‍ക ലാംബ. ഡല്‍ഹിയെ ചൂഷണം ചെയ്തയാള്‍ തകര്‍ക്കപ്പെടുമെന്നാണ് അല്‍ക ലാംബ പറഞ്ഞത്. കല്‍ക്കാജി മണ്ഡലത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കെതിരെയാണ് അല്‍ക ലാംബ മത്സരിക്കുന്നത്.
കല്‍ക്കാജി മണ്ഡലത്തില്‍ അല്‍ക ലാംബ പിന്നിലാണ്. ബിജെപി സ്ഥാനാര്‍ഥി രമേഷ് ബിദുരിയാണ് മണ്ഡലത്തില്‍ മുന്നേറുന്നത്. എഎപിയെ ഡല്‍ഹിയില്‍നിന്നു തുടച്ചുനീക്കുമെന്ന് രമേഷ് ബിധുരിയും പറഞ്ഞിരുന്നു. ഇവിടെ എതിര്‍ സ്ഥാനാര്‍ഥിയായ ഡല്‍ഹി മുഖ്യമന്ത്രി അതിഷി പിന്നിലാണെന്നും ജനങ്ങള്‍ ബിജെപിക്ക് വ്യക്തമായ ജനവിധി നല്‍കിയെന്നും പറഞ്ഞ രമേഷ് ബിധുരി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഡല്‍ഹി രാജ്യത്തിനൊപ്പം മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരം പിടിക്കുമെന്നുറപ്പായതോടെ കോണ്‍ഗ്രസിനേയും ആംആദ്മിപാര്‍ട്ടിയേയും പരിഹസിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയും രംഗത്തെത്തിയിരുന്നു. 'ഇനിയും തമ്മിലടിക്കൂ. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പോരാടുക, പരസ്പരം പോരാടി അവസാനിക്കുക,' എന്ന മീമാണ് ഒമര്‍ അബ്ദുള്ള പങ്ക് വെച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് എന്ന് നേരത്തെ തന്നെ ഒമര്‍ അബ്ദുള്ള പറഞ്ഞിരുന്നു.


