TMJ
searchnav-menu
post-thumbnail

TMJ Daily

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്; ലീഡ് നില തുടരുമ്പോള്‍ തലസ്ഥാനത്ത് വിജയാഘോഷം തുടങ്ങി ബിജെപി

08 Feb 2025   |   1 min Read
TMJ News Desk

27 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് സൂചന. നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപി കുതിക്കുകയാണ്. ആംആദ്മി പാര്‍ട്ടിക്ക് ശക്തികേന്ദ്രങ്ങളില്‍ കാലിടറിയപ്പോള്‍ ബിജെപി നിലവില്‍ ലീഡ് ചെയ്യുകയാണ്. അതേസമയം തലസ്ഥാനത്ത് ബിജെപി വിജയാഘോഷം തുടങ്ങിയിരിക്കുകയാണ്.

ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് വിജയാഘോഷം ആരംഭിച്ചിരിക്കുകയാണ് പ്രവര്‍ത്തകര്‍. ഇടയ്ക്കിടയ്ക്ക് ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും നിലവില്‍ കേവല ഭൂരിപക്ഷം കടന്നുള്ള ബിജെപിയുടെ ലീഡ് നില 45 സീറ്റിലെത്തിയിട്ടുണ്ട്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുഖ്യമന്ത്രി അതിഷിയും അടക്കം ആംആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം പിന്നിലാണ്.

അതേസമയം മുഖ്യമന്ത്രിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് വ്യക്തമാക്കി ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച് ദേവ. ഡല്‍ഹി പിടിക്കുമെന്നും മുഖ്യമന്ത്രിയാര് എന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ആശയക്കുഴപ്പമുണ്ടാകില്ലെന്നും കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നുമാണ് വീരേന്ദ്ര സച് ദേവ പറഞ്ഞത്.


#Daily
Leave a comment