
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്; കെജ്‌രിവാളും സിസോദിയയും തോറ്റു, അതിഷിക്ക് വിജയം
ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്ക് കല്‍ക്കാജി മണ്ഡലത്തില്‍ വിജയം. അതേസമയം, ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഉപമുഖ്യമന്ത്രിയായിരുന്നു മനീഷ് സിസോദിയയ്ക്കും പരാജയം. ഡല്‍ഹി മണ്ഡലത്തില്‍ നിന്ന് ബിജെപിയുടെ പര്‍വേശ് സാഹിബ് സിങ്ങിനോടാണ് കെജ്‌രിവാള്‍ പരാജയപ്പെട്ടത്. ജംഗ്പുര മണ്ഡലത്തില്‍ ബിജെപിയുടെ തര്‍വിന്ദര്‍ സിങ്ങിനോടാണ് സിസോദിയയുടെ പരാജയം.
ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപി നേതാവ് പര്‍വേശ് ശര്‍മയാണ് വിജയിച്ചത്. കെജ്‌രിവാളിന്റെ തോല്‍വി ആംആദ്മി പാര്‍ട്ടിക്ക് കനത്ത പ്രഹരം തന്നെയാണ്. പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളായ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍ എന്നിവരുടെ അഴിമതി ആരോപണങ്ങളും അറസ്റ്റുകളും പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് ഇത്തവണ വലിയ മങ്ങലാണ് ഉണ്ടാക്കിയത്.
2013 ല്‍ കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിതിനെ 25,000 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് കെജ്‌രിവാള്‍ ന്യൂഡല്‍ഹി മണ്ഡലം പിടിച്ചത്. 2015 ല്‍ ബിജെപിയുടെ നുപുര്‍ ശര്‍മയെ 31,000 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് ന്യൂഡല്‍ഹി മണ്ഡലം കെജ്‌രിവാള്‍ ഉറപ്പിച്ചു. 2020 ല്‍ ബിജെപിയുടെ സുനില്‍ യാദവിനെ 21,000 ത്തില്‍ അധികം വോട്ടുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു കെജ്‌രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ ഹാട്രിക് വിജയം നേടിയത്.