TMJ
searchnav-menu
post-thumbnail

TMJ Daily

ഡൽഹി സ്ഫോടനം: യുഎപിഎ ചുമത്തി കേസെടുത്ത് പോലീസ്

11 Nov 2025   |   1 min Read
TMJ News Desk

ന്നലെ ഡൽഹിയിലെ റെഡ് ഫോർട്ടിന് അരികിൽ നടന്ന സ്ഫോടനത്തിൽ യുഎപിഎ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്. ഡൽഹിയിലാകെ വ്യാപകമായി പോലീസ് റെയ്‌ഡും നടത്തുന്നുണ്ട്. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനലുകൾ എന്നിവിടങ്ങളിൽ കനത്ത ജാഗ്രത.

തിങ്കളാഴ്ച രാത്രി ഏഴ് മണിയോട് അടുത്താണ്  ഡൽഹിയിലെ റെഡ് ഫോർട്ടിന് സമീപത്ത് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തെ തുടർന്ന്  6 കാറുകളും 3 ഓട്ടോ റിക്ഷകളും പൂർണമായും കത്തി നശിച്ചു. സ്ഫോടനത്തിൽ 9 പേർ മരിച്ചതായും, 20 പേർക്ക് പരിക്കേറ്റതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


#Daily
Leave a comment