അരവിന്ദ് കെജ്രിവാള്‍ | PHOTO: WIKI COMMONS
വിശ്വാസ വോട്ടുതേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റുണ്ടാവാനുള്ള സാധ്യത മുന്‍നിര്‍ത്തി വിശ്വാസവോട്ട് തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി മദ്യനയക്കേസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി വെള്ളിയാഴ്ച വീണ്ടും സമന്‍സ് നല്‍കിയിരുന്നു. ഇത് ആറാം തവണയാണ് കെജ്രിവാളിന് ഇഡി സമന്‍സ് നല്‍കുന്നത്. ബിജെപി നേതാക്കള്‍ ആംആദ്മി എംഎല്‍എ മാരെ സമീപിച്ച് കെജ്രിവാള്‍ ഉടന്‍ അറസ്റ്റിലാവുമെന്നും ബിജെപി യിലേക്ക് മാറണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കെജ്രിവാള്‍ വിശ്വാസവോട്ട് തേടിയിരിക്കുന്നത്. 25 കോടി രൂപയാണ് ആംആദ്മി എംഎല്‍എ മാര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്തത്.
ബിജെപി ക്ക് അധികാരം ലഭിക്കില്ല: കെജ്രിവാള്‍
ഡല്‍ഹിയില്‍ അധികാരം ലഭിക്കില്ലെന്ന് ബിജെപിക്കറിയാം അതുകൊണ്ട് അവര്‍ കള്ളക്കേസുകള്‍ കെട്ടിച്ചമയ്ക്കുകയാണെന്ന് കെജ്രിവാള്‍ പറഞ്ഞു. മദ്യനയ കേസില്‍ കെജ്രിവാള്‍ ഹാജരാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇഡി നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി റൗസ് അവെന്യൂ കോടതി ഇന്ന് വാദം കേള്‍ക്കും. കെജ്രിവാള്‍ നേരിട്ട് ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച കെജ്രിവാള്‍ ഹാജരാവണം എന്നാണ് ഇഡി നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ കോടതി അദ്ദേഹത്തോട് നിര്‍ദ്ദേശിക്കും എന്നാണ് സൂചന.