TMJ
searchnav-menu
post-thumbnail

Photo: ANI

TMJ Daily

ഡൽഹി സർക്കാർ ബജറ്റ് അവതരണം തടസപ്പെട്ടു; കേന്ദ്രത്തിന്റെ ഇടപെടലെന്ന് കെജ്രിവാൾ

21 Mar 2023   |   1 min Read
TMJ News Desk

ൽഹി ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ഡൽഹി ബജറ്റ് അവതരണം തടസപ്പെട്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഇടപെടൽ മൂലമാണെന്നും കെജ്രിവാൾ ആരോപിച്ചു.

എന്നാൽ ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ ആരോപണം നിഷേധിച്ചു. സർക്കാരിന്റെ ബജറ്റ് നിർദേശത്തിൽ പരസ്യങ്ങൾക്കായി ഉയർന്ന വിഹിതവും, അടിസ്ഥാന സൗകര്യവികസനത്തിനും മറ്റ് വികസന സംരഭങ്ങൾക്കും താരതമ്യേന കുറഞ്ഞ ഫണ്ടും നീക്കിവച്ചതിൽ വിശദീകരണം തേടിയെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം.

മനീഷ് സിസോദിയയുടെ അറസ്റ്റിനുശേഷം ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന കൈലാഷ് ഗെഹലോട്ട് ഈ ആരോപണം നിഷേധിച്ചു. 78,800 കോടി ബജറ്റിൽ, 22,000 കോടി അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ചിലവുകൾക്കാണ് നീക്കിവെച്ചിരിക്കുന്നതെന്നും വെറും 550 കോടി രൂപ മാത്രമാണ് പരസ്യങ്ങൾക്കായി മാറ്റിവച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിൽ ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയത് ഏഴ് ദിവസത്തിന് ശേഷമാണെന്നും മന്ത്രി ആരോപിച്ചു. ഫയൽ ഡൽഹി സർക്കാരിന് നല്കിയത് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണെന്നും ബജറ്റ് വൈകിയതിന് പിന്നിലെ കാരണങ്ങൾ അന്വേഷിക്കണമെന്നും ഗഹ്‌ലോട്ട് ആവശ്യപ്പെട്ടു.

ഭരണകക്ഷിയായ ആം ആദ്മി പാർട്ടി ഡൽഹിയുടെ ബജറ്റ് മനഃപ്പൂർവം സ്തംഭിപ്പിക്കുകയാണെന്ന് ഡൽഹി ബിജെപി വക്താവ് ഹരീഷ് ഖുറാന ആരോപിച്ചു. ആഭ്യന്തര മന്ത്രാലയം ചില ഉത്തരങ്ങൾ തേടിയെങ്കിലും മുഖ്യമന്ത്രി ഫയൽ തിരിച്ചയച്ചില്ല. ഇതുമൂലമാണ് ബജറ്റ് അവതരണം തടസപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ വർഷത്തെയും പോലെ ബജറ്റിൽ സിംഹഭാഗവും സർക്കാർ മുൻഗണന നല്കുന്നത് വിദ്യാഭ്യാസ, ആരോഗ്യ മേഖലയ്ക്കാണെന്നും കഴിഞ്ഞ വർഷങ്ങളിലെ സർക്കാരിന്റെ പ്രധാന നേട്ടങ്ങളും നിയമസഭയിൽ ഗഹ്‌ലോട്ട് അവതരിപ്പിച്ചു.

#Daily
Leave a comment