TMJ
searchnav-menu
post-thumbnail

ARAVIND KEJRIWAL | PHOTO: WIKI COMMONS

TMJ Daily

ഡല്‍ഹി മദ്യനയക്കേസ്: അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം 

10 May 2024   |   1 min Read
TMJ News Desk

ല്‍ഹി മദ്യനയക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജൂണ്‍ ഒന്ന് വരെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഹര്‍ജിയില്‍ വാദം കേട്ട കോടതി വിധി പ്രഖ്യാപിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഇടക്കാല ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി നേരത്തെ സൂചിപ്പിച്ചിരുന്നു. 

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടമായ മെയ് 25 ന്് ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ജാമ്യ കാലാവധി ജൂണ്‍ 5 വരെ നീട്ടണമെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി ആവശ്യപ്പെട്ടെങ്കിലും കോടതി വിസമ്മതിച്ചു. ജൂണ്‍ രണ്ടിന് തന്നെ കെജ്‌രിവാള്‍ കീഴടങ്ങണമെന്നാണ് കോടതിയുടെ നിര്‍ദേശം. ജാമ്യത്തിലിരിക്കുമ്പോള്‍ മുഖ്യമന്ത്രി ഓഫീസ് സന്ദര്‍ശിക്കുകയോ ഔദ്യോഗിക ഫയലുകള്‍ കൈകാര്യം ചെയ്യുകയോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

കെജ്‌രിവാളിന് ജാമ്യം അനുവദിക്കുന്നതിനെതിരെ ഇഡി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മദ്യനയക്കേസില്‍ മാര്‍ച്ച് 21 നാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. നിലവില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.


 

#Daily
Leave a comment