TMJ
searchnav-menu
post-thumbnail

PHOTO: FACEBOOK

TMJ Daily

കേന്ദ്ര അവഗണനക്കെതിരെ കേരളസര്‍ക്കാരിന്റെ ഡല്‍ഹി പ്രതിഷേധം

08 Feb 2024   |   1 min Read
TMJ News Desk

കേന്ദ്രസര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്ന് പ്രതിഷേധം. ഡല്‍ഹിയിലെ കേരള ഹൗസിന് സമീപം ജന്തര്‍മന്തറില്‍ രാവിലെ നടക്കുന്ന പ്രതിഷേധത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കും. സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരെല്ലാം പ്രതിഷേധത്തില്‍ അണിനിരക്കും. ഉച്ചയ്ക്ക് 1 മണി വരെയാണ് പ്രതിഷേധം.

ഡിഎംകെ, ആര്‍ജെഡി, നാഷണല്‍ കോണ്‍ഫറന്‍സ്, ജെഎംഎം, എന്‍സിപി, ആംആദ്മി പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ പ്രതിഷേധത്തില്‍ അണിനിരക്കും. തമിഴിനാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു.

സമരം കേരളത്തിന്റെ അതിജീവനത്തിനായി

കേരളത്തിന്റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനുമാണ് പ്രക്ഷോഭമെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട നികുതിയും പദ്ധതികളും നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമവഴിക്ക് പുറമേ തെരുവിലും സമരത്തിനിറങ്ങിയതെന്നും, ബി ജെ പി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണനയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ബിജെപി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ലാളനയും മറ്റുള്ളവര്‍ക്ക് പീഡനവുമാണെന്നും സമരത്തിനിറക്കിയത് അവഗണനയും ധനഞെരുക്കവുമാണെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.


#Daily
Leave a comment