PHOTO: PTI
മമതയുടെ മുന്നറിയിപ്പ് വക വയ്ക്കാതെ കോണ്‍ഗ്രസ്, ബംഗാളില്‍ ന്യായ് യാത്രയില്‍ പങ്കെടുത്ത് സി.പി.ഐ.എം
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിലെ മുര്‍ഷിദാബാദില്‍ പ്രവേശിച്ചതോടെ സി.പി.ഐ.എം ന്റെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ യാത്രയുടെ ഭാഗമായി. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലാണ് ഭാരത് ജോഡോ ന്യായ് യാത്രയില്‍ സി.പി.ഐ.എം നേതാക്കള്‍ പങ്കെടുത്തത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ സി.പി.ഐ.എമ്മുമായി സഹകരിച്ചാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ത്യ മുന്നണിയുടെ ഭാഗമാവില്ലെന്ന് മമത ബാനര്‍ജി കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
സീറ്റ് വിഭജനം തകര്‍ത്തത് കോണ്‍ഗ്രസ്
കോണ്‍ഗ്രസിനെതിരെ രൂക്ഷമായ രീതിയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ മമത പ്രതികരിച്ചത്. സീറ്റ് വിഭജന സാധ്യതകള്‍ തകര്‍ത്തത് കോണ്‍ഗ്രസ് തന്നെയാണെന്നും ബംഗാള്‍ മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ ഒരു സീറ്റ് പോലുമില്ലാത്ത കോണ്‍ഗ്രസിന് ലോക്സഭയില്‍ രണ്ട് സീറ്റ് നല്‍കാമെന്നും അവിടെ വിജയമുറപ്പിക്കാം എന്ന് പറഞ്ഞതായും മമത കൂട്ടിച്ചേര്‍ത്തു.