.jpeg)
TMJ Daily
ദേവജിത് സൈക്കിയ പുതിയ ബിസിസിഐ സെക്രട്ടറി
12 Jan 2025 | 1 min Read
TMJ News Desk
ദേവജിത് സൈക്കിയയേയും പ്രഭ്‌തേജ് സിങ് ഭാട്ടിയയേയും ബിസിസിഐയുടെ പുതിയ സെക്രട്ടറിയും ട്രഷററുമായി തിരഞ്ഞെടുത്തു. ഇന്ന് മുംബൈയില്‍ ചേര്‍ന്ന ബിസിസിഐയുടെ പ്രത്യേക യോഗമാണ് ഇരുവരേയും തിരഞ്ഞെടുത്തത്.
അമിത് ഷായുടെ മകന്‍ ജയ് ഷായയും ആശിഷ് ഷെലാറും സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് വന്ന ഒഴിവുകളില്‍ സൈക്കിയയും ഭാട്ടിയയും മാത്രമേ അപേക്ഷ സമര്‍പ്പിച്ചിരുന്നുള്ളൂ.
ജയ് ഷാ കഴിഞ്ഞ മാസം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാനായി ചുമതലയേറ്റിരുന്നു. അതേസമയം, ഷെലാര്‍ മഹാരാഷ്ട്രയിലെ പുതിയ സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയുമായി ചുമതലയേറ്റു.
സൈക്കിയ അസം സ്വദേശിയും ഭാട്ടിയ ഛത്തീസ്ഗഡുകാരനും ആണ്. ഡിസംബര്‍ 1-ന് ജയ് ഷാ ഐസിസി ചെയര്‍മാനായതിനെ തുടര്‍ന്ന് സെക്രട്ടറിയുടെ ചുമതല വഹിച്ചു വരികയായിരുന്നു സൈക്കിയ. നേരത്തെ അദ്ദേഹം ജോയിന്റ് സെക്രട്ടറിയായിരുന്നു.
#Daily
Leave a comment