
TMJ Daily
ധർമേന്ദ്ര അന്തരിച്ചു
11 Nov 2025 | 1 min Read
TMJ News Desk
ബോളിവുഡ് താരം ധർമേന്ദ്ര അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് മരണപ്പെട്ടത്. നടി ഹേമ മാലിനിയാണ് ഭാര്യ. ബോളിവുഡ് അഭിനേതാക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരാണ് മക്കൾ. 1960കളിലെയും,1970കളിലെയും സൂപ്പർ താരമായിരുന്നു ധർമേന്ദ്ര. ഷോലേ, ചുപ്‌കേ ചുപ്‌കേ, സത്യകം, സീത ഔർ ഗീത, ധരം വീർ എന്നിവയാണ് പ്രധാനപ്പെട്ട ചിത്രങ്ങൾ.
2004 മുതൽ 2009 വരെ രാജസ്ഥാനിലെ ബിക്കാനറിൽ നിന്നുള്ള ലോക് സഭ എംപി ആയിരുന്നു ധർമേന്ദ്ര. ബിജെപി ടിക്കറ്റിലായിരുന്നു വിജയം. 2012 രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.
#Daily
Leave a comment


