നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കാന്‍ ഉത്തരവ്
നടിയെ തട്ടികൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. മെമ്മറി കാര്‍ഡ് ചോര്‍ന്നതിലെ അന്വേഷണ റിപ്പോര്‍ട്ട് നടിക്ക് നല്‍കണമെന്ന് ജസ്റ്റിസ് കെ ബാബുവാണ് ഉത്തരവിട്ടത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
പകര്‍പ്പ് നല്‍കുന്നത് എതിര്‍ത്ത് ദിലീപ്
റിപ്പോര്‍ട്ട് ലഭിക്കാത്തത് ചോദ്യം ചെയ്ത് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ കേസിലെ എട്ടാം പ്രതിയായ ദിലീപ് എതിര്‍ത്തിരുന്നു. അതിജീവിതയ്ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കരുതെന്നും തനിക്ക് പകര്‍പ്പ് നല്‍കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം.
2022 ലാണ് കോടതിയില്‍ സൂക്ഷിച്ചിരുന്ന, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ത്തപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. തുടര്‍ന്ന് നടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രത്യേകം അന്വേഷിക്കണമെന്നായിരുന്നു നടിയുടെ ആവശ്യം.