TMJ
searchnav-menu
post-thumbnail

TMJ Daily

രഞ്ജിത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനമൊഴിയണം, ഇല്ലെങ്കിൽ സർക്കാർ മാറ്റണമെന്ന് സംവിധായകൻ ഭദ്രൻ

24 Aug 2024   |   1 min Read
TMJ News Desk

ബംഗാളി നടിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഒഴിയണമെന്ന് സംവിധായകൻ ഭദ്രൻ ആവശ്യപ്പെട്ടു.  രഞ്ജിത്തുമായി വ്യക്തിപരമായ അടുപ്പമുള്ള വ്യക്തിയാണ് ഞാൻ.  എന്നാൽ, ഈ വിഷയത്തിൽ അദ്ദേഹം സ്വമേധയാ ഒഴിയാൻ തയ്യാറായില്ലെങ്കിൽ സർക്കാർ മാറ്റണമെന്നും ഭദ്രൻ പറഞ്ഞു. ഓരോ കലാകാരനും സൂക്ഷിക്കേണ്ട കോൺടക്ട് സർട്ടിഫിക്കറ്റ് ഉണ്ട്. അത് സൂക്ഷിക്കണം.  ഹേമാ കമ്മിറ്റി റിപ്പോർട്ടുകളിലെ പേരുകൾ പുറത്തുവരണം . അത് വരണ്ട എന്ന് പറഞ്ഞാൽ ഞാൻ വേട്ടക്കാർക്കൊപ്പമാകില്ലേ 

സിനിമയിൽ പവർ ഗ്രൂപ്പ് എന്ന്  മാധ്യമങ്ങൾ പറയുന്നുണ്ട് അങ്ങനെ ഉണ്ടോ എന്ന് എനിക്കറിയില്ല. വിജയത്തിന് പിന്നാലെ എല്ലാവരും ഉണ്ടാകും. ആരാണോ വിജയി അവർക്ക് പിന്നാലെ ആളുണ്ടാകും. എനിക്ക് പവർ ഗ്രൂപ്പ് ഉള്ളതായി അനുഭവപ്പെട്ടിട്ടില്ല. സ്ഫടികം സിനിമയിൽ തിലകനെ ഒഴിവാക്കണമെന്ന് പറഞ്ഞ് ആരും വന്നിട്ടില്ല. എന്നാൽ, ചിലർ തിലകന് പകരം നെടുമുടി വേണുവിനെ ആ റോളിൽ കാസ്റ്റ് ചെയ്താൽ നന്നാകുമെന്ന് റിക്വസ്റ്റ് ചെയ്തിരുന്നു. അത് പറ്റില്ലെന്ന് ഞാൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.ഇത് പണ്ട് ആരോപണം ഉയർന്നപ്പോൾ തന്നെ വ്യക്തമാക്കിയിരുന്ന കാര്യമാണെന്ന് ഭദ്രൻ വ്യക്തമാക്കി.  

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ തന്നെ എ എം എം എ യ്ക്ക് പ്രതികരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


#Daily
Leave a comment