TMJ
searchnav-menu
post-thumbnail

TMJ Daily

ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകര്‍ അറസ്റ്റില്‍

27 Apr 2025   |   1 min Read
TMJ News Desk

ഹൈബ്രിഡ് കഞ്ചാവുമായി മലയാള സിനിമാ സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും അറസ്റ്റിലായി. ഛായാഗ്രാഹകനായ സമീര്‍ താഹിറിന്റെ കൊച്ചി ഗോശ്രീ പാലത്തിന് സമീപമുള്ള ഫ്‌ളാറ്റില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഇരുവരുടേയും സുഹൃത്തായ ഷാഹിദ് മുഹമ്മദ് എന്ന മൂന്നാമതൊരാളും കൂടി അറസ്റ്റിലായിട്ടുണ്ട്. ഒന്നരഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്നും പിടികൂടിയത്.

ഞായറാഴ്ച്ച രാവിലെ രണ്ട് മണിയോടെയാണ് ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് പരിശോധന നടത്തിയത്.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ്, തല്ലുമാല, ആലപ്പുഴ ജിംഖാന എന്നീ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍. തമാശ, ഭീമന്റെ വഴി, സുലൈഖ മന്‍സില്‍ എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ.

മൂന്നുപേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.


#Daily
Leave a comment