
ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടല്‍; മസ്‌കിനെ കോടതി തടഞ്ഞില്ല
ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതില്‍ നിന്നും ഡാറ്റാബേസ് അക്‌സസ് ചെയ്യുന്നതില്‍ നിന്നും ഇലോണ്‍ മസ്‌കിന്റെ സര്‍ക്കാര്‍ കാര്യക്ഷമത വകുപ്പിനെ തടയാന്‍ കോടതി വിസമ്മതിച്ചു. എന്നാൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഡെപ്യൂട്ടികളിൽ ഒരാൾ എന്ന നിലയിൽ മസ്‌കിന് ലഭിച്ചിരിക്കുന്ന പരിധികളില്ലാത്ത അധികാരത്തെക്കുറിച്ച് ഈ കേസ് ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് കോടതി പറഞ്ഞു.
ഡോജ് എന്നറിയപ്പെടുന്ന കാര്യക്ഷമതാ വകുപ്പിനെതിരെ ഒരു ഡസന്‍ സംസ്ഥാനങ്ങള്‍ നല്‍കിയ പരാതിയിന്‍മേലാണ് യുഎസ് ഡിസ്ട്രിക്ട് ജഡ്ജി താന്യ ചട്കന്‍ മസ്‌കിനെതിരെ വിധി പറയാതിരുന്നത്.
ഫെഡറല്‍ സര്‍ക്കാരിന്റെ വലിപ്പം കുറയ്ക്കാനും പുതുക്കിപ്പണിയാനും ചെലവ് കുറയ്ക്കാനുമുള്ള റിപ്പബ്ലിക്കന്‍ പ്രസിഡന്റിന്റെ പദ്ധതികള്‍ നടപ്പിലാക്കാനുള്ള നേതൃത്വം ലോകത്തിലെ ഏറ്റവും ധനികരിലൊരാളായ മസ്‌കിനാണ്. ഡോജിനെ തടയുന്ന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഒരു അടിയന്തര കോടതി ഉത്തരവ് വിശാലവും ഊഹാധിഷ്ഠിതവും ആയിരിക്കുമെന്ന് ജഡ്ജി പറഞ്ഞു.
ഭരണഘടനാ വിരുദ്ധമായ നടപടിക്ക് എതിരായ പോരാട്ടം തുടരുമെന്ന് അരിസോണ അറ്റോര്‍ണി ജനറല്‍ ക്രിസ് മയെസ് പറഞ്ഞു.