
അനധികൃത സ്വത്ത് കേസ്; സിബിഐ അന്വേഷണത്തിനെതിരെ കെ എം എബ്രഹാം അപ്പീലിന്
അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ കിഫ്ബി സിഇഒ കെ എം എബ്രഹാം. അദ്ദേഹം അഭിഭാഷകരുമായി ആശയവിനിമയം നടത്തിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്റെ വാദം കേള്‍ക്കാതെയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് എബ്രഹാം കരുതുന്നു. കൊല്ലം കടപ്പാക്കടയിലെ വാണിജ്യ സമുച്ചയം പണിയാന്‍ സഹോദരന്‍മാരുമായി ഉണ്ടാക്കിയ ധാരാണപത്രം കോടതി പരിഗണിച്ചില്ലെന്ന് എബ്രഹാം വാദിക്കുന്നു.
തനിക്കും സഹോദരന്മാര്‍ക്കും പാരമ്പര്യമായി ലഭിച്ച ഭൂമിയില്‍ വാണിജ്യ സമുച്ചയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചുവെന്നും തന്റെ സമ്പാദ്യം അപര്യാപ്തമാണെന്ന് കണ്ട് സഹോദരങ്ങള്‍ ധനസഹായം നല്‍കിയെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞിരുന്നു. അവരുടെ നിക്ഷേപം തിരിച്ചു നല്‍കുന്നത് വരെ അവകാശം ഉറപ്പാക്കുന്നതിനാണ് ധാരണപത്രം ഒപ്പിട്ടത്.
സുതാര്യമായ ബാങ്ക് രേഖകളുള്ള ഈ ഇടപാട് വിജിലന്‍സിന് ബോധ്യപ്പെട്ടുവെന്നും എന്നാല്‍ ഹൈക്കോടതി ഈ ധാരണയുടെ സാധുതയെ ചോദ്യം ചെയ്തുമെന്നും എബ്രഹാം കിഫ്ബി ജീവനക്കാര്‍ക്ക് അയച്ച വിഷുദിന സന്ദേശത്തില്‍ പറയുന്നു.