
TMJ Daily
നാട്ടിലിറങ്ങുന്ന വന്യജീവികളെ വെടിവയ്ക്കരുത്; പുനരധിവസിപ്പിക്കണം: കേന്ദ്ര വന്യജീവി ബോര്‍ഡ്
07 Mar 2025 | 1 min Read
TMJ News Desk
ജനവാസ മേഖലയില്‍ ഇറങ്ങുന്ന വന്യജീവികളെ വെടിവയ്ക്കാന്‍ സ്ഥിരാനുമതി വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര വന്യ ജീവി ബോര്‍ഡ് തള്ളി. രാജ്യത്ത് ഒരു വന്യജീവിയേയും വെടിവച്ച് കൊല്ലാന്‍ പാടില്ലെന്ന് ബോര്‍ഡ് ഉത്തരവിട്ടു. വനം വകുപ്പ് ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ വനം, പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കും.
നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടി പുനരധിവസിപ്പിക്കണമെന്നും ബോര്‍ഡ് നിര്‍ദ്ദേശിച്ചു. കേരളത്തില്‍ നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാന്‍ ഒരു വര്‍ഷത്തേക്ക് നല്‍കിയ അനുമതി താമസിയാതെ അവസാനിക്കും. പന്നികളേയും കുരങ്ങുകളേയും പട്ടികയില്‍ നിന്നും മാറ്റണമെന്ന ആവശ്യത്തിലും ബോര്‍ഡ് അനുകൂല നിലപാട് സ്വീകരിച്ചില്ല. പട്ടിക ഒന്നില്‍ നിന്നും കുരങ്ങുകളേയും പട്ടിക മൂന്നില്‍ നിന്നും പന്നിയേയും മാറ്റണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.
#Daily
Leave a comment