TMJ
searchnav-menu
post-thumbnail

TMJ Daily

ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം 

18 Oct 2025   |   1 min Read
TMJ News Desk

നെന്മാറ പോത്തുണ്ടി സജിത വധക്കേസില്‍ പ്രതി പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍സ് നഗറിലെ ചെന്താമരയ്ക്ക് (53) ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. നാലേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതിന് പുറമെ തെളിവ് നശിപ്പിക്കലിന് അഞ്ച് വര്‍ഷം തടവും വിധിച്ചു. പാലക്കാട്‌ നാലാം അഡീഷണൽ ജില്ലാ കോടതി ജഡ്‌ജി കെന്നത്ത്‌ ജോർജാണ് വിധി പ്രസ്താവിച്ചത്.

2019 ആഗസ്‌ത്‌ 31ന്‌ സജിതയെ അയൽവാസി ചെന്താമര വീട്ടിൽക്കയറി വെട്ടിക്കൊന്നു എന്നാണ്‌ പ്രോസിക്യൂഷൻ കേസ്‌. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ചെന്താമര കഴിഞ്ഞ ജനുവരി 27ന് സജിതയുടെ ഭര്‍ത്താവ് സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയും  വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

സജിത വധക്കേസില്‍ ചെന്താമരയുടെ പേരില്‍ പ്രോസിക്യൂഷന്‍ ആരോപിക്കുന്ന, കൊലപാതകം (ഐപിസി 302), തെളിവ് നശിപ്പിക്കല്‍(201), അതിക്രമിച്ച് കടക്കല്‍(449) തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി ചൊവ്വാഴ്ച കോടതി വ്യക്തമാക്കിയിരുന്നു.

#Daily
Leave a comment