
ട്രംപ് ബാധയിൽ ടെസ്ല
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ചതിന്റെ ഭാഗമായി ടെസ്ല വാങ്ങുന്നവരിൽ വൻ ഇടിവ്. എലോൺ മാസ്ക്കിന്റെ കാർ കമ്പനിയായ ടെസ്ലക്ക്, ഉപഭോക്താക്കളുടെ ഇടയിൽ വലിയ ഇടിവ് സംഭവിച്ചതായി എസ് ആൻഡ് പി ഗ്ലോബൽ മൊബൈലിറ്റിയുടെ ഡാറ്റ വ്യക്തമാക്കിയതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. അമേരിക്കയിലെ മറ്റ് പ്രമുഖ വാഹന ബ്രാൻഡുകളെ അപേക്ഷിച്ച് കൂടുതൽ ഉപഭോക്താക്കളുള്ള കമ്പനിയായിരുന്നു ടെസ്ല.
ഡാറ്റ അനുസരിച്ച്, ടെസ്ലയുടെ ഉപഭോക്തൃ നിരക്ക് ഏറ്റവും കൂടുതൽ ഉയർന്നത് 2024 ജൂൺ മാസത്തിൽ ആയിരുന്നു. ആ സമയത്ത് ടെസ്ല കൈവശം ഉള്ളവരുടെ കുടുംബങ്ങളിലും 73% പേർ വീണ്ടും തിരഞ്ഞെടുത്തത് ടെസ്ലയാണ്. 50 അമേരിക്കൻ സംസ്ഥാനങ്ങളിലെയും വാഹന രജിസ്ട്രേഷൻ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള വിവരമാണ് എസ് ആൻഡ് പി ഗ്ലോബൽ മൊബൈലിറ്റി പുറത്ത് വിട്ടിരിക്കുന്നത്.
2024 ജനുവരിയിൽ എലോൺ മസ്‌ക് പ്രസിഡന്റ് ട്രംപിന്റെ ബജറ്റ് കുറയ്ക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി ഉദ്ഘാടനം ചെയ്ത് ആയിരക്കണക്കിന് സർക്കാർ ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങിയതിനെ തുടർന്നാണ് ടെസ്ലയുടെ ഉപഭോക്തൃ നിരക്ക് ഇടിഞ്ഞ തുടങ്ങിയത്. 2025 മാർച്ചിൽ ഈ നിരക്ക് വ്യവസായ ശരാശരിയേക്കാൾ 49.9 ശതമാനമായി കുറഞ്ഞു.
“ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഇതുപോലുരു മാറ്റം ഞാൻ ഒരിക്കലും കണ്ടിട്ടില്ല," എസ് ആൻഡ് പി അനലിസ്റ്റ് ടോം ലിബ്ബി പറഞ്ഞു. ടെസ്ലയും എലോൺ മസ്‌കും ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.


