
TMJ Daily
ഡോ എ ജയതിലക് അടുത്ത ചീഫ് സെക്രട്ടറി
23 Apr 2025 | 1 min Read
TMJ News Desk
കേരളത്തിന്റെ 50ാമത് ചീഫ് സെക്രട്ടറിയായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ എ ജയതിലകിനെ തിരഞ്ഞെടുത്തു. നിലവിലെ ചീഫ് സെക്രട്ടറിയായ ശാരദ മുരളീധരന് ഏപ്രില്‍ 30ന് വിരമിക്കും.
ഇപ്പോള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ജയതിലക് 1991 ബാച്ചിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്. അടുത്ത വര്‍ഷം ജൂണ്‍ വരെ ജയതിലകിന് കാലാവധിയുണ്ട്.
കേരള കേഡറിലെ രണ്ടാമത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഒന്നാമതുള്ള മനോജ് ജോഷി കേന്ദ്ര സര്‍വീസില്‍നിന്നും സംസ്ഥാനത്തേക്ക് മടങ്ങാന്‍ തയ്യാറായില്ല. ഇതേതുടര്‍ന്നാണ്, ജയതിലകിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നിന്നും എംബിബിഎസ് ബിരുദം നേടിയിട്ടുണ്ട്.
#Daily
Leave a comment